പറമ്പിക്കുളം വനം കൊള്ള
ആധുനിക മനുഷ്യന്റെ പാദ സ്പർശമേൽക്കാത്ത, നിബിഡമായ സസ്യജൈവ വൈവിധ്യം ഇടതൂർന്ന, സ്വാഭാവികാവസ്ഥയിലുള്ള ചാരുത നില നിർത്തുന്ന നിത്യഹരിത വനങ്ങൾ ആണ് കന്യാവനം അഥവാ virgin forests എന്ന് പറയുന്നത്. ഏതാണ്ട് മൂന്ന് നൂറ്റാണ്ടു മുമ്പ് വരെ സഹ്യപർവതം മുഴുവനും നിത്യ ഹരിതമായിരുന്നു. വൈദേശിക ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് കേരളത്തിലെ വന മേഖലയ്ക്കാണ്.
കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടി തടി വ്യവസായത്തിന്റെ കേന്ദ്രമായിരുന്നു. കിഴക്കൻ മലകളിൽനിന്നും തടികൾ വെട്ടിയിറക്കി പുറത്തേക്കു കൊണ്ടു പോകാൻ ചാലക്കുടി പുഴയല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. ആനയെക്കൊണ്ട് വലിപ്പിച്ച് പുഴയിൽ ചാടിക്കും. ചങ്ങാടമായി കെട്ടി കീഴോട്ടൊഴുക്കി തീരദേശപ്പട്ടണങ്ങളിലെ തടി ഡിപ്പോകളിലെത്തിക്കും. കൊച്ചി രാജാവ് രാമവർമയുടെ കാലത്ത് 1896ൽ ആവിയന്ത്രംകൊണ്ട് പ്രവർത്തിക്കുന്ന ട്രാംവേയുടെ പണി ആരംഭിക്കാൻ ആലോചന തുടങ്ങി.
ബ്രിട്ടിഷുകാര്‍ ചേര്‍ന്ന നിര്‍മ്മിച്ച ചാലക്കുടി - പറമ്പിക്കുളം ട്രാംവേ, റെയില്‍വെ ചരിത്രത്തിലെ തന്നെ അത്ഭുതമാണ്. നിബിഢ വനത്തിലൂടെ പുഴകളും,കയറ്റങ്ങളും, ചരിവുകളും, പാലങ്ങളും മറ്റും വഴി കടന്നു പോകുന്ന ഈ റെയിൽ മനോഹര കാഴ്ചയായിരുന്നു അന്ന്.
ബ്രിട്ടീഷ് നേവി, റെയില്‍വേ എന്നിവയ്ക്കാവശ്യമായ തടി വെട്ടിക്കൊണ്ടു പോയിരുന്നത് ട്രാംവേ വഴിയായിരുന്നു. വനത്തില്‍നിന്ന് വിലമതിപ്പുള്ള തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ ലണ്ടനിലേക്ക് കയറ്റുമതിയും ചെയ്തിരുന്നു. ഈ സർവ്വീസ് കൊച്ചി സർക്കാരിന് വൻ സാമ്പത്തിക വിജയം നേടിക്കൊടുത്തു. കൊച്ചിൻ തുറമുഖം, വിവിധ റോഡുകൾ, പാലങ്ങൾ, കോളജുകൾ, സ്കൂളുകൾ എന്നിവ ഈ ലാഭം കൊണ്ട് നിർമ്മിച്ചു.
പറമ്പിക്കുളം, കാരപ്പാറ, കണ്ണംകഴി, ആനപ്പാണ്ടൻ എന്നിങ്ങനെ നാല് തട്ടുകളായി തിരിച്ചു. ഏറ്റവും ഉയർന്ന സ്ഥലത്ത്- സ്ഥാപിച്ച ബ്രേക്ക് ഹൗസിലെ കൂറ്റൻ പൽച്ചക്രങ്ങളിലെ ഇരു വശങ്ങളിലുമുള്ള വടം ബോഗികളിൽ ഘടിപ്പിച്ച്, ഒരു വാഗൺ ഇറങ്ങുമ്പോൾ മറ്റൊരു വാഗൺ മുകളിലേക്ക് കയറുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്.
കേന്ദ്ര വർക്ക്‌ഷോപ്പ് ചാലക്കുടിയിലായിരുന്നു. ലൈനില്‍ ഇടക്കിടെ ട്രാംവേ വര്‍ക്ക്ഷോപ്പുകള്‍ സ്ഥാപിച്ചിരുന്നു. ചാലക്കുടിയില്‍നിന്ന് പറമ്പിക്കുളത്തേക്ക് ആദ്യമായി ടെലഫോണ്‍ സര്‍വീസ് ആരംഭിച്ചതും ട്രാംവേയുടെ ഭാഗമായിട്ടായിരുന്നു. 1947നുശേഷം ട്രാംവേ പ്രവർത്തനം മന്ദഗതിയിലായി. 1963ൽ പൊളിച്ചു മാറ്റി.
മദ്ധ്യകേരളത്തെ പിടിച്ചുകുലുക്കിയ കൊല്ലവര്‍ഷം1099-ലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം പറമ്പിക്കുളത്തെ വന നശീകരണമായിരുന്നു. അത് പോലെ ഒരു വെള്ളപ്പൊക്കം അതിനു മുമ്പുണ്ടായിരുന്നതായി കേട്ടിരുന്നില്ല. ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക് http://vvkvalath.blogspot.com/2010/11/from-past.html
No comments:
Post a Comment